കറന്‍സിയിലൂടെ കോവിഡ് പകരുമെന്ന പേടിവേണ്ട ; അണുവിമുക്തമാക്കുന്ന യന്ത്രം കണ്ടുപിടിച്ച് കോഴിക്കോട്ടെ വിദ്യാര്‍ത്ഥികള്‍

സ്വന്തം ലേഖകന്‍

Aug 14, 2020 Fri 02:09 PM

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പുത്തന്‍ കണ്ടുപിടിത്തങ്ങളുമായി വന്നിരിക്കുകയാണ് കോഴിക്കോട് കെഎംസിടിയിലെ വിദ്യാര്‍ത്ഥികള്‍. യുവി രശ്മികള്‍ ഉപയോഗിച്ച് കറന്‍സിയുടെ ഇരുവശത്തേയും ഏകീകരിച്ച്  5 സെക്കന്റുകള്‍ക്കകം അണുവിമുക്തമാക്കി പണമിടപാടുകള്‍ സുരക്ഷിതമാക്കുവാന്‍ ശേഷിയുള്ള കറന്‍സി ഡിസ്ഇന്‍ഫെക്ടര്‍ എന്ന ഈ ഉപകരണമാണ്  മിടുക്കരായ വിദ്യാര്‍ത്ഥികള്‍ കണ്ടുപിടിച്ചത്. 
കെഎംസിടി എന്‍ജിനിയറിങ് കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് ടി , ഫിനു മുഹമ്മദ് .രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികളായ ആകാശ് പി.ജി , അജയ് പി .ഒന്നാംവര്‍ഷ  മെക്കാനി ക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ജാബിര്‍ എന്നീ  വിദ്യാര്‍ഥികളാണ് കറന്‍സി ഡിസിന്‍ഫക്ടര്‍ എന്ന ഉപകരണം രൂപകല്‍പ്പന ചെയ്തത്.  കെഎംസിടി പ്രിന്‍സിപ്പാള്‍ ഡോ. സി    രഞ്ജിത്ത്,  കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റ്  മേധാവി സ്വരാധ് പി,  ഇലക്ട്രോണിക്‌സ് ലാബ് അസിസ്റ്റന്‍ഡ് അമിത് സത്യന്‍,  എന്നിവരുടെ നേതിര്ത്വത്തില്‍,  കെഎംസിടി മേനേജ്മെന്റിന്റെയും,  കെഎംസിടി എഞ്ചിനീയറിംഗ് കോളേജ് ഇഡിസി കമ്മ്യൂണിറ്റിയുടെയും സഹകരണത്തോടെയാണ്  ശ്രദ്ധേയമായ ഈ പ്രോട്ടോടൈപ് പൂര്‍ത്തിയാക്കിയത്. ഈ പ്രോട്ടോടൈപ് ഏറ്റെടുത് വാണിജാഡിസ്ത്യനാഥില്‍ ഈ ഉപകരണം നിര്‍മിക്കുവാന്‍ ഏതെങ്കിലും കമ്പനികള്‍ മുന്നോട്ടുവന്നാല്‍ ഇതിന്റെ എല്ലാവിവരങ്ങളും കൈമാറാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
  • HASH TAGS
  • #kozhikode
  • #Student
  • #kmct
  • #currency