ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ആര്‍എസ്എസ് നിയന്ത്രണത്തിലാണെന്ന് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകന്‍

Aug 16, 2020 Sun 05:32 PM

ഇന്ത്യയിലെ സാമൂഹ്യ മാധ്യമങ്ങള്‍ ആര്‍എസ്എസ് നിയന്ത്രണത്തിലാണെന്ന് രാഹുല്‍ ഗാന്ധി.  നവമാധ്യമങ്ങള്‍ വഴി വിദ്വേഷവും വ്യാജ വാര്‍ത്തയും പ്രചരിപ്പിച്ച് വോട്ടര്‍മാരെ ഇവര്‍ സ്വാധീനിക്കുകയാണ്, ബി.ജെ.പി നേതാക്കളുടെ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളില്‍ നടപടി വേണ്ടെന്ന് ഫേസ്ബുക്ക് നിര്‍ദേശം നല്‍കിയെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുകൊണ്ടുവന്ന വാര്‍ത്ത പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഇന്ത്യയില്‍ ബിസിനസ് ഇടിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ നടപടി. വിദ്വേഷ പോസ്റ്റിട്ട തെലങ്കാന ബിജെപി എംഎല്‍എ, ടി രാജയുടെ വിഷയത്തില്‍ എഫ്ബി പൊതുനയ വിഭാഗം മേധാവി അങ്കി ദാസ് പക്ഷപാതപരമായി ഇടപെട്ടെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.  • HASH TAGS