ബീഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും: ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ

സ്വന്തം ലേഖകന്‍

Aug 23, 2020 Sun 03:40 PM

പാറ്റ്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിതീഷ് കുമാര്‍ ആയിരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ അറിയിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി-ജെഡിയു-എല്‍ജെപി സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് നദ്ദ അറിയിച്ചു.


എന്‍ഡിഎ സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം മാത്രമല്ല സഖ്യകക്ഷികളുടെ വിജയവും ഉറപ്പാക്കാന്‍ നദ്ദ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.


 

  • HASH TAGS
  • #Election
  • #ബിജെപി
  • #bihar
  • #ജെപി നദ്ദ