പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

സ്വന്തം ലേഖകന്‍

Aug 24, 2020 Mon 09:08 PM

പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം.  പല ചോദ്യങ്ങള്‍ക്കും മുഖ്യന്ത്രിക്ക്  മറുപടിയില്ലെന്നാണ് പ്രതിപക്ഷത്തെ ക്ഷുഭിതമാക്കിയത്.  മുഖ്യമന്ത്രി മണിക്കൂറുകള്‍ എടുത്ത് സംസാരിക്കുകയാണെന്നും എന്നാല്‍ വേണ്ട പ്രധാന ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം പറയുന്നില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം. എന്നാല്‍ ഉത്തരം വേണ്ടേ ലൈഫ് മിഷന് എന്ന് ചോദിച്ച് പ്രതിഷേധം വക വെയ്ക്കാതെ മുഖ്യമന്ത്രി സംസാരിക്കുകയാണ്. അതെ സമയം സഭാ നേതാവിനെയും പ്രതിപക്ഷ നേതാവിനെയും നിയന്ത്രിക്കാന്‍ ആവില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. കെടി ജലീന്റെ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയവെയാണ് പ്രതിപക്ഷം പ്രതിഷേധത്തിനിറങ്ങിയത്. 
  • HASH TAGS