പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി

സ്വ ലേ

Jun 08, 2019 Sat 06:18 PM

ഗു​രു​വാ​യൂ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തി.  നൂ​റ്റി​പ്പ​തി​നൊ​ന്നു കി​ലോ താ​മ​ര​പ്പൂ​വ് കൊ​ണ്ട്  ന​രേ​ന്ദ്ര മോ​ദി തു​ലാ​ഭാ​ര​വും ക​ള​ഭ​ചാ​ര്‍​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ഴി​പാ​ടു​ക​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു.ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം പൊ​തു​സ​മ്മേ​ള​ന​ത്തി​ലും മോ​ദി പ​ങ്കെ​ടു​ക്കും. ഗു​രു​വാ​യൂ​ര്‍ ശ്രീ​കൃ​ഷ്ണ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ മൈ​താ​ന​ത്താ​ണ് പ​രി​പാ​ടി. തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച മോ​ദി​യെ അ​ഭി​ന​ന്ദി​ക്കാ​നാ​ണ് സ​മ്മേ​ള​നം. പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ പൊ​തു​പ​രി​പാ​ടി​യാ​ണ് ഗു​രു​വാ​യൂ​രി​ലേ​ത്. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന നാ​ലാ​മ​ത്തെ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നേ​ട്ട​വു​മാ​ണ് മോ​ദി സ്വ​ന്ത​മാ​ക്കി​. ഗ​വ​ര്‍​ണ​ര്‍ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം, ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രും ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ ദ​ര്‍​ശ​നം നടത്താൻ മോദിക്കൊപ്പമു​ണ്ടാ​യി​രു​ന്നു

  • HASH TAGS
  • #modi