സെക്രട്ടറിയേറ്റിലെ തീപിടുത്തം സ്വര്‍ണ്ണക്കടത്ത് കേസിലെ ഫയലുകള്‍ നശിപ്പിക്കാന്‍ ; രമേശ് ചെന്നിത്തല

സ്വന്തം ലേഖകന്‍

Aug 25, 2020 Tue 07:28 PM

തിരുവനന്തപുരം  : സെക്രട്ടറിയേറ്റിലെ തീപിടുത്തം സ്വര്‍ണ്ണക്കടത്ത് കേസിലെ ഫയലുകള്‍ നശിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് പൊളിറ്റിക്കല്‍ വിഭാഗത്തിലാണ് തീ പിടിച്ചത്. ഇത് സര്‍ക്കാറിന്റെ അട്ടിമറിയാണെന്നും എന്‍ഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഓഫിസിനു മുകളിലുള്ള നിലയിലെ ഓഫിസില്‍ 4.45ഓടെയാണ് തീപിടുത്തമുണ്ടായത്. ചെങ്കല്‍ചൂളയില്‍നിന്ന് അഗ്‌നിശമനസേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.  വിവിഐപി ഫയലുകള്‍ വിദേശയാത്രയുമായി ബന്ധപ്പെട്ട് ഫയലുകള്‍ എന്നിങ്ങനെയാണ് നശിച്ചത് എന്നും ചെന്നിത്തല ആരോപിച്ചു.എന്നാല്‍ ഈ വിഷയത്തില്‍ വേണ്ട നടപടിയെടുക്കുമെന്ന് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ചീഫ് സെക്രട്ടറി അറിയിച്ചു. പ്രതിപക്ഷം സെക്രട്ടറിയേറ്റ് കലാപ ഭൂമിയാക്കുകയാണെന്ന് സര്‍ക്കാര്‍ അറിച്ചു. അതേ സമയം കത്തിയതല്ല, കത്തിക്കുകയാണു ചെയ്തതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.


  • HASH TAGS
  • #universityofthiruvananthapuram
  • #trivandrum
  • #itsecretary
  • #swapana