സ്വര്‍ണക്കടത്ത്: നാലു പേരെ എന്‍.ഐ.എ അറസ്‌റ്റ് ചെയ്‌തു

സ്വന്തം ലേഖകന്‍

Aug 27, 2020 Thu 11:25 AM

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നാലുപേരെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്തു.  കോഴിക്കോട് സ്വദേശികളായ സി വി. ജിഫ്‌സല്‍, മുഹമ്മദ് അബ്ദു ഷമീം, മലപ്പുറം സ്വദേശികളായ പി.അബൂബക്കര്‍, പി.എം. അബ്ദുള്‍ ഹമീദ് എന്നിവരാണ് പിടിയിലായത്.പല രേഖകളും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നാലുപേര്‍കൂടി അറസ്റ്റിലായതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. 

  • HASH TAGS
  • #nia