2047 വരെ രാജ്യം ബിജെപി ഭരിക്കും; രാം മാധവ്

സ്വന്തം ലേഖകന്‍

Jun 08, 2019 Sat 06:23 PM

ത്രിപുര: രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരണത്തിലിരുന്ന ഗവണ്‍മെന്റ് എന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ് മോദി മറികടക്കുമെന്ന്് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്. 2047 വരെ ബിജെപി അധികാരത്തിലുണ്ടാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 2022 ആകുമ്പോഴേക്കും രാജ്യത്ത് തൊഴിലില്ലാത്തവരും സ്വന്തമായി മേല്‍ക്കൂര ഇല്ലാത്തവരുമായി ആരുമുണ്ടാവില്ലെന്നും 2047ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇന്ത്യ 'വിശ്വഗുരു' ആയി നില്‍ക്കുമെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു. 


ത്രിപുരയിലെ ബിജെപി റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2047 വരെ ബിജെപി അധികാരം പിടിച്ചെടുക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ 17 വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്ന (1950 മുതല്‍ 1977 വരെ) റെക്കോര്‍ഡാണ് മറികടക്കുക.


  • HASH TAGS