സുരക്ഷയൊരുക്കി നീറ്റ്, ജെഇഇ പരീക്ഷകളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍

Aug 28, 2020 Fri 09:12 AM

660 കേന്ദ്രങ്ങളിലും സുരക്ഷയൊരുക്കി നീറ്റ്, ജെഇഇ പരീക്ഷകളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സെപ്തംബര്‍ ഒന്നാം തീയതി മുതല്‍ ആറാം തീയതി വരെയാണ് ജെഇഇ പരീക്ഷ. നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് സുപ്രിംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.അതേ സമയം കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നതിനെരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.  എന്നാല്‍ പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി മാസ്‌ക്, ഗ്ലൈൗസ്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവ തയ്യാറായതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.


  • HASH TAGS