ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു

സ്വ ലേ

Aug 28, 2020 Fri 07:29 PM

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന്  ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു.ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഷിന്‍സോ ആബെ രാജിവെക്കുന്നത്. നേരത്തെ 2007-ലും ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി അദ്ദേഹം പദവി ഒഴിഞ്ഞിരുന്നു. 


2021 സെപ്തംബറിലാണ് ആബെയുടെ ഭരണ കാലാവധി അവസാനിക്കുന്നത്.ഷിന്‍സോ ആബേ ജാപ്പനീസ് പ്രധാനമന്ത്രി പദത്തില്‍ ഏറ്റവും കാലം തുടര്‍ന്നയാള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

  • HASH TAGS
  • #primeminister