യുപിഐ ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാനൊരുങ്ങി രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍

സ്വ ലേ

Aug 29, 2020 Sat 09:40 AM

യു പി ഐ പേയ്‌മെന്റ് ആപ്പ് ഉപയോഗിച്ച്‌ പണം കൈമാറ്റം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) മുഖേന  വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ എണ്ണം ഒരു മാസത്തില്‍ 20 കവിയുന്നുണ്ടെങ്കില്‍ ഫീസ് ഈടാക്കാനൊരുങ്ങി രാജ്യത്തെ വന്‍കിട സ്വകാര്യ ബാങ്കുകള്‍.  


2.5 രൂപ മുതല്‍ 5 രൂപ വരെയുള്ള ഫീസ് ആയിരിക്കും ബാങ്കുകള്‍ ഇതിനായി ചുമത്തുക.ജി.എസ്.ടി ഒഴികെ 1,000 രൂപയോ അതിന്​ താഴെയോ ഉള്ള ഇടപാടുകള്‍ക്ക് 2.5 രൂപയാണ്​ ഈടാക്കുക. 1,000 രൂപക്ക്​ മുകളിലുള്ള ഇടപാടുകള്‍ക്ക് 5 രൂപയും ഈടാക്കിയേക്കും.


  • HASH TAGS
  • #യുപിഐ