അണ്‍ലോക്ക് നാലാം ഘട്ടത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല

സ്വന്തം ലേഖകന്‍

Aug 29, 2020 Sat 10:23 PM

അണ്‍ലോക്ക് നാലാം ഘട്ടത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. എന്നാല്‍ സെപ്റ്റംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കി. ഇന്‍ഡോര്‍ തിയറ്ററുകളും സ്വിമ്മിങ് പൂളുകളും ഈ ഘട്ടത്തിലും തുറക്കില്ല.



21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്. സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നി അടഞ്ഞുതന്നെ കിടക്കും.



എന്നാല്‍ ഒമ്പതു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്തി അധ്യാപകരോട് സംശയങ്ങള്‍ ചോദിക്കാം. എന്നാല്‍ ഇതിന് മാതാപിതാക്കളുടെ അനുമതി പത്രം വേണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇതിന് അനുമതിയില്ല. സെപ്റ്റംബര്‍ 1 മുതല്‍ 30 വരെയാണ് അണ്‍ലോക്ക് നാലാംഘട്ടം



  • HASH TAGS