മുഖ്യമന്ത്രിയുടെ വിദേശ പര്യടനം; ഫേസ്ബുക്കില്‍ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖകന്‍

Jun 08, 2019 Sat 06:42 PM

ചങ്ങനാശേരി: മുഖ്യ മന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന ഫേസ്ബുക്ക് പോസ്റ്റിനു താഴെ മോശമായ ഭാഷയില്‍ പ്രതികരിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആര്‍.മഹേഷ് പൈ യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.


മുഖ്യ മന്ത്രിയെ അസഭ്യം പറഞ്ഞതിന് സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.


പിന്നീട് സിപിഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ കൗണ്‍സിലറുമായ ടിപി അജികുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയും ചെയ്തു.


  • HASH TAGS