യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

സ്വന്തം ലേഖകന്‍

Sep 02, 2020 Wed 10:53 AM

മുട്ടത്തറ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലീനയുടെ വീടിന് നേരെ ആക്രമണം. പുലര്‍ച്ചെ രണ്ട് മണിയോട് കൂടി ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഉറങ്ങുകയായിരുന്ന ലീനയ്ക്കും മകനും സംഭവത്തില്‍ സാരമായ പരുക്കുണ്ട്. ആക്രമികള്‍ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും കൊടിമരങ്ങള്‍ക്കും നേരെ വലിയ രീതിയിലുള്ള ആക്രമണമാണ് ഉണ്ടാകുന്നത്. ജനല്‍ ചില്ല് കൊണ്ട് ലീനക്കും മകള്‍ക്കും പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ലീന ആരോപിച്ചു.


തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നാലെ സിപിഎം - കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായിരുന്നു. പിന്നാലെയാണ് ലീനയുടെ വീടിന് നേരെ ആക്രമണമുണ്ടായത്.  • HASH TAGS