മലയാളികള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് ; അന്വേഷണം സിനിമാ മേഖലയിലേക്കും

സ്വന്തം ലേഖകന്‍

Sep 03, 2020 Thu 01:00 PM

ബാഗ്ലൂരില്‍ മലയാളികള്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് അന്വേഷണം സിനിമാ മേഖലയിലേക്കും നീളുകയാണ്. കന്നഡ നടി രാഗിണി ദ്വിവേദിയും ഭര്‍ത്താവും ഇന്ന് സിസിബി മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകും. സീരിയല്‍ നടി അനിഖയാണ് കേസിലെ ഒന്നാം പ്രതി. അനൂപ് മുഹമ്മദ് രണ്ടാം പ്രതിയാണ്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരിലേക്കുള്ള അന്വേഷണം പോലീസ് വ്യാപിപ്പിക്കുന്നത്.കന്നഡ ചലച്ചിത്ര മേഖലയിലെ കൂടുതല്‍ പേരെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബംഗളുരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും ചോദ്യം ചെയ്യും. നടി രാഗിണി ദ്വിവേദിയെ കൂടാതെ കന്നട സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ സഹോദരനും ചലച്ചിത്ര സംവിധായകനുമായ ഇന്ദ്രജിത്ത് ലങ്കേഷ് നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തെ തുടര്‍ന്നാണ് ഈ മയക്കുമരുന്ന് സംഘത്തെ കുറിച്ചുള്ള അന്വേഷണത്തിലേക്ക് പോലീസ് എത്തുന്നത്.   • HASH TAGS