മത്തായി കസ്റ്റഡി മരണം; മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും

സ്വലേ

Sep 04, 2020 Fri 01:26 PM

പത്തനംതിട്ട: ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും.നെടുകണ്ടം കസ്റ്റഡി മരണത്തില്‍ റിപോസ്റ്റുമോര്‍ട്ടം നടത്തിയ മൂന്നംഗ പോലീസ് സര്‍ജന്‍മാരുടെ സംഘമാണ് മത്തായിയുടെ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം ക്രമീകരിക്കുന്ന ടേബിളില്‍ സിബിഐയുടെ മേല്‍നോട്ടത്തിലാണ് പോസ്റ്റുമോര്‍ട്ടം. മൃതദേഹം സംസ്‌കരിക്കാത്തത് കൂടുതല്‍ തെളിവുകള്‍ കിട്ടാന്‍ സഹായിക്കുമെന്നാണ് സിബിഐ കരുതുന്നത്. പോസ്റ്റുമോര്‍ട്ടം നടത്തുമ്പോഴും ഇന്‍ക്വസ്റ്റ് നടത്തുമ്പോഴും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യം ഉണ്ടാകും.

  • HASH TAGS
  • #police
  • #Cbi