പിള്ളേരേ... ബസില്‍ കയറാന്‍ ആരെയാ ഈ പേടിക്കുന്നേ?

സ്വന്തം ലേഖകന്‍

Jun 08, 2019 Sat 11:47 PM

ബസില്‍ സ്‌കൂള്‍ കുട്ടികള്‍ കയറിയാല്‍ ഇറങ്ങുന്നിടം വരെ ചീത്ത പറയുന്ന ബസ് കണ്ടക്ടര്‍ ഈ അധ്യയന വര്‍ഷത്തെയും സ്ഥിരം കാഴ്ചയാണ്. എന്നാല്‍ നിയമം അറിഞ്ഞാല്‍ ആരെയും ഭയപ്പെടേണ്ട. ബസുക്കാരുടെ നിയമമല്ല വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ ഉറപ്പു വരുത്തിയത്. അതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ചില നിയമങ്ങള്‍. ബസ് യാത്രാ ആനുകൂല്യത്തിന് സമയപരിധി നിയമപരമായി ഇല്ല എന്നാണ് ആര്‍ടിഒ അറിയിച്ചിരിക്കുന്നത്.


കണ്‍സഷന്‍ കിട്ടുന്ന വിദ്യാര്‍ത്ഥിക്ക് ഇരുന്ന് യാത്രചെയ്യാം. ഇരിക്കരുതെന്ന് ഒരു നിയമത്തിലും പറയുന്നില്ല. 40 കി.മീറ്റര്‍ ദൂര പരിധിവരെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷനോടെ യാത്ര ചെയ്യാം. ബസില്‍ കയറാന്‍ ബസ് എടുക്കുന്നത് വരെ കാത്തുനില്‍ക്കണ്ട ആവശ്യവുമില്ല.


മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മനു ജോര്‍ജ്ജ് എന്ന വിദ്യാര്‍ത്ഥി വിവരാവകാശ നിയമപ്രകാരം ആര്‍ടിഒ വഴി അറിഞ്ഞ ഈ വിവരങ്ങള്‍ അന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വയറലായിരുന്നു. എന്നാല്‍ ഇന്നും ഇതറിയാതെ ബസുക്കാരുടെ ചീത്ത കേട്ട് വിദ്യര്‍ത്ഥികള്‍ മൗനം പാലിക്കുകയാണ്.


  • HASH TAGS
  • #studentsconcession
  • #rto
  • #bus
  • #travel