കല്യാണം കഴിഞ്ഞിട്ടില്ല, ഇത് ഷൂട്ടിംങിനിടെ പകര്‍ത്തിയ ചിത്രം

സ്വന്തം ലേഖകന്‍

Sep 05, 2020 Sat 10:52 PM

സാമൂഹ്യ മാധ്യമം വഴി പ്രചരിക്കുന്ന ചിത്രത്തിന് മറുപടിയായി രജിത് കുമാറും നടി കൃഷ്ണപ്രഭയും. ഇരുവരും വിവാഹിതരായി എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ഇരുവരുടെയും വിവാഹ ചിത്രം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആരാധകരുടെ ഫോണ്‍ വിളികള്‍ക്ക് മറുപടി നല്‍കി മടുത്ത് ഇരുവരും സത്യം വെളിപ്പെടുത്തി.ഒരു സ്വകാര്യ ചാനലിന്റെ ഹാസ്യ പരിപാടിയുടെ പ്രമോഷനു വേണ്ടി പകര്‍ത്തിയ ചിത്രമാണിത്.  ചിത്രം പുറത്തു വിട്ട് വസ്തുത വെളിപ്പെടുത്താതെ കൂടുതല്‍ ആളുകളിലെത്തിക്കാനുള്ള തന്ത്രമായിരുന്നു ചാനലിന്റേത്. എന്നാല്‍ ആരാധകരുടെ ഫോണ്‍ വിളികള്‍ക്ക് മറുപടി നല്‍കി മടുത്ത് ഇരുവരും സത്യം വെളിപ്പെടുത്തി.

  • HASH TAGS