വേറിട്ട ആശയം പങ്കുവെച്ച് ഹ്രസ്വചിത്രം 'വെന്റെറ്റ'

സ്വന്തം ലേഖകന്‍

Jun 09, 2019 Sun 04:38 AM

ജീവിതത്തിന്റെ മറുപുറം വരച്ച് വേറിട്ട ആശയം പങ്കുവെച്ച വെന്റെറ്റ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കോക്കല്ലൂര്‍ സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകനായ ഡോക്ടര്‍ ഷിബു.ബി ഒരുക്കിയ കഥ, കോക്കല്ലൂര്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും നാടക ഡയറക്ടറുമായ നിവേദ് പിഎസ് ആണ് സംവിധാനം നിര്‍വ്വഹിച്ചത്.


കുടുംബ ബന്ധങ്ങള്‍ മറന്ന് സ്വന്തം ജീവിതം മാത്രം നോക്കി സുഖലോലുപതയില്‍ ജീവിക്കുന്ന മനുഷ്യന്റെ പ്രവൃത്തിയില്‍ ഇരയാക്കപെടുന്ന ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണ് 'വെന്റെറ്റ'
കോക്കല്ലൂര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നിര്‍മ്മിച്ച ചിത്രം അപ്പ് റൈറ്റ് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഇറങ്ങിയത്. 


  • HASH TAGS
  • #shortfilmvendetta
  • #kokkalur