സാമൂഹ്യ ക്ഷേമ പെൻഷൻ 100 രൂപ വർധിപ്പിച്ചു : സർക്കാർ ഉത്തരവായി

സ്വലേ

Sep 08, 2020 Tue 09:06 AM

തിരുവനന്തപുരം:സാമൂഹ്യ ക്ഷേമ പെൻഷൻ 100 രൂപ വർധിപ്പിച്ചു സർക്കാർ ഉത്തരവായി. ഓരോ മാസത്തെയും പെന്‍ഷന്‍ അതതു മാസം തന്നെ നല്‍കുമെന്ന് ധനവകുപ്പ് അറിയിച്ചു. ക്ഷേമ പെന്‍ഷനും, സാമൂഹിക സുരക്ഷാ പെന്‍ഷനും  ഓരോ മാസവും 20-ാം തിയതിക്ക് ശേഷം വിതരണം ചെയ്യുമെന്ന് ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

ഈ മാസം മുതല്‍ 100 രൂപ വര്‍ധനയോടെ 1400 രൂപയാണു നല്‍കുക.  അതേസമയം, 1400 രൂപയില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് അതേ നിരക്കു തന്നെ തുടരും.

  • HASH TAGS
  • #government
  • #Pension