റിയ ചക്രബര്‍ത്തി അറസ്റ്റില്‍: 14 ദിവസത്തെ ജ്യുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെട്ട് എന്‍ സി ബി

സ്വന്തം ലേഖകന്‍

Sep 09, 2020 Wed 07:06 AM

മുംബൈ:ബോളിവുഡ് താരം സുശാന്ത് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) റിയ ചക്രബര്‍ത്തിയെ ആറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് റിയ അറസ്റ്റിലാകുന്നത്.

മയക്കുമരുന്ന് സിന്‍ഡിക്കേറ്റിലെ സജീവ അംഗമാണ് റിയ എന്നും ഉപഭോഗത്തിനായി മയക്കുമരുന്ന് വാങ്ങുകയും മറ്റു ഇടപാടുകള്‍ നടത്തിയതായും റിമാന്റ് പകര്‍പ്പില്‍ പറയുന്നു. ചൊവ്വാഴ്ച്ച നടത്തിയ കോവിഡ്-19 ടെസ്റ്റ് ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റിന്ന് മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി റിയയെ ഹാജരാക്കും. 14 ദിവസത്തെ ജ്യുഡീഷ്യല്‍ കസ്റ്റഡി എന്‍ സി ബി ആവശ്യപ്പെടുന്നുണ്ട്.

അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യപ്പെട്ടതിന്ന് ശേഷമാണ് അറസ്റ്റ് നടന്നത്. ലഹരി ഉപയോഗത്തെ മുന്‍പ് നടന്ന അന്വേഷണങ്ങളില്‍  റിയ നിരസിച്ചിരുന്നു. റിയ ചക്രബര്‍ത്തിയുടെ ഫോണ്‍ പരിശോധനക്ക് ശേഷമുള്ള വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്‍ സി ബിയെ അറിയിച്ചതോടെയാണ് അന്വേഷണം മയക്കുമരുന്നിടപാടുകളിലേക്ക് നീങ്ങിയത്.

  • HASH TAGS