ശുഭരാത്രി ടീസര്‍ ഇറങ്ങി : 100 ശതമാനം കുടുംബ ചിത്രമെന്ന് ദിലീപ്

സ്വന്തം ലേഖകന്‍

Jun 10, 2019 Mon 05:21 AM

ദീലീപും അനുസിത്താരയും അഭിനയിക്കുന്ന ശുഭരാത്രിയുടെ ടീസര്‍ പുറത്ത്.  പുത്തന്‍ ചിത്രം ശുഭരാത്രിയുടെ പോസ്റ്ററുകളായിരുന്നു സമൂഹ മാധ്യമം നിറയേ. എന്നാല്‍ ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ദിലീപും അനു സിത്താരയും ഇവരുടെ മകളായി അഭിനയിക്കുന്ന കുട്ടിയുമൊത്തുള്ള രംഗമാണ് ടീസറിലുള്ളത്. ഇവള്‍ ഒരു പെണ്‍കുട്ടിയാണെന്ന അനുവിന്റെ ഡയലോഗിന് ഇന്ദിരാ ഗാന്ധിയുടെ ചിത്രം കാട്ടി അതും ഒരു പെണ്‍കുട്ടിയാണെന്ന് ദിലീപ് പറയുന്നതാണ് ടീസറില്‍. ചിത്രത്തില്‍ നെടുമുടി വേണു, സൈജു കുറുപ്പ്, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, ശാന്തി കൃഷ്ണ, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങിയ വന്‍ താര നിര ചിത്രത്തിലുണ്ട്. 


നൂറു ശതമാനം ഫാമിലി എന്റര്‍ടെയ്നറായ ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് പ്രേക്ഷകരുടെ കമന്റും പിന്നാലെയെത്തി. 100 ശതമാനം ഫാമിലി ചിത്രവും, 200 ശതമാനം ഫീല്‍ ഗുഡ് ചിത്രവുമെന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് ദിലീപ് കുറിച്ചിരുന്നു. വ്യാസന്‍ എടവനക്കാടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്നത്. 


  • HASH TAGS
  • #dileep
  • #anusithara
  • #subharatri