സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്തു

സ്വലേ

Sep 09, 2020 Wed 11:58 AM

ടാറ്റ ഗ്രൂപ്പ് നിര്‍മ്മിച്ച സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഇന്ന് സര്‍ക്കാരിന് കൈമാറി. കാസര്‍കോഡ് തെക്കില്‍ വില്ലേജിലാണ് 36 വെന്റിലേറ്ററും 551 ബെഡ്ഡുകളുമുള്ള ആശുപത്രി സ്ഥിതി ചെയ്യുന്നത്.

മുഖ്യമന്തി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഇന്ന് ഉച്ചക്ക് ഉദ്ഘാടനം നിര്‍വഹിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായ പരിപാടിയില്‍ ടാറ്റ പ്രൊജക്ട് ലിമിറ്റഡ് ഡിജിഎം ഗോപിനാഥ റെഡ്ഡിയില്‍ നിന്നും ജില്ലാ കലക്ടര്‍ ഡോ.സി സിജിത്ത് ബാബു കോവിഡ് ആശുപത്രിയുടെ താക്കോല്‍ സര്‍ക്കാരിനു വേണ്ടി ഏറ്റുവാങ്ങി.

ഏപ്രില്‍ 9 ന് തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 5 മാസം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്.

  • HASH TAGS
  • #india
  • #pinarayivjayan
  • #government
  • #Inauguration
  • #hospital
  • #keralacovid
  • #Tata