എസ് പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയേക്കുമെന്ന് സൂചന

സ്വലേ

Sep 09, 2020 Wed 12:45 PM

ചെന്നൈ: ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയേക്കുമെന്ന് സൂചന. കൊറോണയുടെ ഭാഗമായുണ്ടായ ന്യൂമോണിയ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹമിപ്പോള്‍. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രസഹായത്തോടെ ചെയ്യുന്ന എക്മോ ചികിത്സ തുടരുകയാണ്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാകുന്നത് വരെ വെന്റിലേറ്റര്‍ സഹായം തുടരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു

  • HASH TAGS
  • #Covid19