നടി കങ്കണയ്ക്ക് പിന്തുണയുമായി കൃഷ്ണകുമാര്‍

സ്വന്തം ലേഖകന്‍

Sep 11, 2020 Fri 05:25 PM

നടി കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിച്ചുനീക്കിയ സംഭവത്തില്‍ താരത്തിന് പിന്തുണയുമായി നടന്‍ കൃഷ്ണകുമാര്‍.  ഫേസ്ബുക്ക്  കുറിപ്പിലൂടെയാണ് കങ്കണയ്ക്ക് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍ അനുമതിയില്ലാതെ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്ന് ആരോപിച്ച് ശിവ സേന ഭരിക്കുന്ന ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്.


കൃഷ്ണ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,


കങ്കണ റൗണറ്റ്  ശത്രുക്കളുടെ സഹായത്താല്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയം. കെട്ടിടങ്ങള്‍ ഇടിച്ചു പക്ഷെ ഇമേജ് വളര്‍ത്തി കൊടുത്തു വാനോളം. 24 മണിക്കൂര്‍ നോട്ടീസ് കൊടുത്തു കെട്ടിടം ഇടിക്കുന്ന ആ ശുഷ്‌കാന്തി കാണാതിരിക്കാന്‍ പറ്റുന്നില്ല. അതും കോവിഡ് കാലത്തു. അവിടുത്തെ ഭരണകൂടത്തിന്റെ നാശത്തിനു അവര്‍ തന്നെ വിത്ത് പാകി. സഹോദരിയുടെ ചങ്കൂറ്റത്തിന് മുന്നില്‍ നമിക്കുന്നു കാത്തിരുന്നു കാണാം. കങ്കണയോടൊപ്പം


  • HASH TAGS
  • #film
  • #filmtok
  • #ahana
  • #krishnakumar