കൂത്തുപറമ്പിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച 56കാരൻ അറസ്റ്റിൽ

സ്വലേ

Sep 12, 2020 Sat 02:21 PM

കണ്ണൂർ ജില്ലയിലെ  കൂത്തുപറമ്പിൽ 7 വയസുകാരിയെ പീഡിപ്പിച്ച 56കാരൻ അറസ്റ്റിൽ. കണ്ടംകുന്നിലെ കെ. വത്സനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ വെച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തും.മാതാവിനൊപ്പം സാധനങ്ങൾ വാങ്ങാനായി വത്സന്റെ ഓട്ടോയിൽ പോയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ മാതാവ് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയ സമയത്ത് പ്രതി പെൺകുട്ടിയെ വാഹനത്തിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.

  • HASH TAGS
  • #child
  • #kannur
  • #Kuthuparamb