ഐപിഎൽ 2020 കമൻ്ററി പാനൽ സ്റ്റാർ സ്പോർട്സ് പ്രഖ്യാപിച്ചു: സഞ്ജയ് മഞ്ജ്രേക്കർ പുറത്ത്‌

സ്വലേ

Sep 15, 2020 Tue 02:17 PM

ഇന്ത്യൻ പ്രീമിയർ ലീഗ് 2020 സെപ്റ്റംബർ 19 ന് തുടങ്ങാന്‍ ഇരിക്കെ കമ്മെന്ററി പാനലിനെ ഇന്ന് സ്റ്റാർ സ്പോര്‍ട്സ് പ്രഖ്യാപിച്ചു. 100 ഓളം രാജ്യങ്ങളില്‍  തല്‍സമയം സ്റ്റാര്‍ സ്പോര്‍ട്ട്സ് ഐ പി എല്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.


സുനില്‍ ഗവാസ്കർ,ഹര്‍ഷ ഭോഗലെ എന്നിവർ കളി പറയാന്‍ എത്തുമ്പോള്‍ സഞ്ജയ് മഞ്ജ്രേക്കരെ  സ്റ്റാർ സ്പോര്‍ട്സ് പരിഗണിച്ചില്ല. സഞ്ജയ് മഞ്ജ്രേക്കർ അപേക്ഷ നൽകിയെങ്കിലും ബി സി സി ഐ പൂര്‍ണ്ണമായും തള്ളി. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ കമ്മെന്റേറ്ററായി ഇരുന്നപ്പോള്‍ വ്യക്തിപരമായി  അധിക്ഷേപിച്ചതിനെ തുടര്‍ന്ന് മഞ്ജ്രേക്കറെ ബി സി സി ഐ പുറത്താക്കിയിരുന്നു. 


ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്‌ ഉള്‍പ്പെടെയുള്ള ഭാഷകളില്‍ കമ്മെന്ററി പറയാനായി നിരവധി മുന്‍ ക്രിക്കറ്റ് താരങ്ങളെ സ്റ്റാര്‍ സ്പോര്‍ട്സ് തിരഞ്ഞെടുത്തിട്ടുണ്ട്. ബ്രയ്റ്റ് ലീ, മാര്‍ക്‌ നിക്കോൾസ്, ഗ്രയിം സ്മിത്ത്, ക്രിസ്  ശ്രീകാന്ത്, എം എസ് കെ പ്രസാദ് തുടങ്ങി നീണ്ട താര നിര തന്നെയാണ് കളി പറയാന്‍ എത്തുന്നത്.

  • HASH TAGS
  • #india
  • #dubai
  • #Ipl2020
  • #Commentary