ഇന്ത്യ - ചൈന അതിർത്തി സംഘർഷം: ഏത്‌ സാഹചര്യവും നേരിടാൻ തയ്യാറെന്ന്‌ പ്രതിരോധമന്ത്രി

സ്വലേ

Sep 15, 2020 Tue 07:10 PM

ന്യൂഡല്‍ഹി: 'പരമാധികാര പ്രശ്‌നങ്ങൾ ഇന്ത്യക്ക് വളരെ ഗൗരവമുള്ളതാണ്'  അത് നിലനിർത്തുവാൻ രാജ്യം എല്ലാ തരത്തിലും അനിശ്ചിതത്വതിന്ന് തയ്യാറാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാർലമെന്റിൽ അറിയിച്ചു.


മോസ്കോയിൽ വെച്ച് നടന്ന ചൈനീസ് കക്ഷിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിക്കുമ്പോഴാണ് സിങ് ഇക്കാര്യം പറഞ്ഞത്.


ഇന്ത്യ പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നുവെന്നും  ചൈനീസ് പക്ഷം ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും രാജ്‌നാഥ് സിങ്  വ്യക്തമാക്കി.

ഏത്‌ സാഹചര്യവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • HASH TAGS