പന്തീരങ്കാവ് യുഎപിഎ കേസ് : അലന്റെയും താഹയുടേയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വലേ

Sep 16, 2020 Wed 08:19 AM

പന്തീരങ്കാവ് യുഎപിഎ കേസിൽ താഹയ്ക്കും, അലനും ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധുണ്ടെന്ന് തെളിയിക്കുന്ന ലഘുലേഖകൾ കണ്ടെത്തിയിരുന്നുവെന്നാണ് എൻഐഎ വാദം.  ഇരുവർക്കും ജാമ്യം ലഭിച്ചത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്നും ഹർജിയിൽ പറയുന്നു.പത്തു മാസത്തെ ജയിൽ വാസത്തിന് ശേഷം  സെപ്തംബർ പതിനൊന്നിനാണ് യുഎപിഎ കേസിൽ  അലൻ ശുഹൈബും താഹ ഫസലും ജാമ്യത്തിലിറങ്ങുന്നത്. 

  • HASH TAGS
  • #alanshuhaib
  • #thaha
  • #Uapa