ഇന്ത്യയില്‍ കോവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി

സ്വലേ

Sep 16, 2020 Wed 10:27 AM

ഇന്ത്യയില്‍ മൂന്നാംഘട്ട പരീക്ഷണത്തിലിരിക്കെ ഒരു വ്യക്തിക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിർത്തിവെച്ച  ഓക്സ്ഫോര്‍ഡ് വാക്സിൻ പരീക്ഷണം പുനരാരംഭിക്കാന്‍ ഡ്രഗ്സ് കൺട്രോളർ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അനുമതി ലഭിച്ചു.


മൂന്ന് നിബന്ധനകൾ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പരീക്ഷണം പുനരാരംഭിക്കുന്നതിന്ന് മുന്നോടിയായി ഡാറ്റാ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡ് നല്‍കി. പരീക്ഷണത്തിന് വിധേയരാകുന്ന എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിക്കുക, സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുക, കോൺട്ക്ട് നമ്പറുകള്‍ ശേഖരിക്കുക എന്നുള്ളതാണ് നിബന്ധനകള്‍.

  • HASH TAGS
  • #india
  • #test
  • #Covid19
  • #Vaccine
  • #Serum
  • #Oxford
  • #Resume