100 വര്‍ഷത്തോളം ജീവിക്കുന്ന മനുഷ്യരുടെ ഭക്ഷണ രഹസ്യം അറിയാം

ഫർഹാന തസ്നി

Sep 16, 2020 Wed 10:49 AM

ലോകത്തിൽ ഏറ്റവും കൂടുതല്‍ കാലം ജീവിക്കുന്ന ആളുകൾ അല്ലെങ്കില്‍ 'ബ്ലൂ സോൺസ്' എന്നറിയപ്പെടുന്ന സ്ഥലങ്ങളിലെ ആളുകളുടെ ജീവിത രഹസ്യം അറിയാന്‍ താല്‍പര്യമുള്ളവരാണ് എല്ലാവരും.


എന്നാൽ എന്താണ്‌ അതിന്റെ രഹസ്യം എന്നറിഞ്ഞാൽ മലയാളികൾ അത്ഭുതപ്പെടുമെന്നത് തീർച്ച.


ബ്ലൂ സോൺസ് എന്നറിയപ്പെടുന്ന ജപ്പാനിലെ ഓകിനാവ, കോസ്റ്റാറിക്കയിലെ നിക്കോയ, ഗ്രീസിലെ ഇക്കാരിയ, കാലിഫോർണിയയിലെ ലോമ ലിൻഡ, ഇറ്റലിയിലെ സാർഡിനിയ എന്നിവടങ്ങളിലെ ആളുകളോട് ഇതേകുറിച്ച് ചോദിച്ചപ്പോള്‍ ഒരുത്തരമാണ് ലഭിച്ചത്. തങ്ങളുടെ ഭക്ഷണരീതിയാണ് ഇതിന് കാരണമായി അവർ പറഞ്ഞത്‌. 


എന്നാൽ നമ്മൾ കരുതുംപോലെ ബുദ്ധിമുട്ടുള്ളതൊന്നുമല്ല മറിച്ച്‌ നമ്മുക്ക് സുലഭമായി ലഭിക്കുന്ന ബീൻ വര്‍ഗത്തിൽ പെട്ടവയാണ് അവരുടെ ഭക്ഷണത്തിൽ പ്രധാനമായുള്ളത്. 


പയർ, സോയാബീന്‍,നിലക്കടല, കറുത്ത പയര്‍ ഇവയാണ് പ്രധാനമായും ഭക്ഷണത്തില്‍ ചേര്‍ക്കുന്നത്. ചിക്കനും ബ്ലൂ സോണിലെ ആളുകളുടെ പ്രധാന ഭക്ഷണമാണ്.


2004ൽ നടത്തിയ പഠനത്തില്‍ 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ആളുകള്‍ ഓരോ ദിവസവും രണ്ട്‌ സ്പൂണ്‍ ബീൻസ് കഴിക്കുന്നതിലൂടെ മരിക്കാനുള്ള സാധ്യത എട്ട് ശതമാനം കുറയ്ക്കുമെന്ന് കണ്ടെത്തി.


നമ്മുടെ ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, ധാതുക്കൾ എന്നിവ ബീൻസിൽ നിന്ന് ലഭിക്കുക മാത്രമല്ല മറിച്ച് നമ്മുടെ മൈക്രോബയോമുകൾക്ക് ആവശ്യമായ ഫൈബർ വിതരണം ചെയ്യുകയും രോഗപ്രതിരോധശേഷി ഇതിലൂടെ വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷകർ കണ്ടെത്തി. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം ക്യാൻസർ തുടങ്ങിയവയെ തടയുവാനും ബീൻസ് കഴിക്കുന്നതിലൂടെ സാധ്യമാണ്. 


നമ്മുടെ ഭക്ഷണരീതിയാണ് നമ്മുടെ ആരോഗ്യത്തെയും ആയുസ്സിനെയും നിയന്ത്രിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയുന്ന കാര്യം തന്നെയാണ്. ആരോഗ്യത്തിന്‌ ദോഷം വരുത്തുന്ന ഭക്ഷണങ്ങളോട് വിട പറയേണ്ട സമയം എന്നെ കഴിഞ്ഞു. ഇത്തരത്തിൽ പയര്‍ വര്‍ഗങ്ങൾ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതോടെ ഒരു പരിധിവരെ നമ്മുക്ക് അസുഖങ്ങളെ ചെറുത്ത് നില്‍കാവുന്നതാണ്.

  • HASH TAGS
  • #health
  • #healthtok
  • #foodtok
  • #Longlife
  • #100 years
  • #Goodfood