മന്ത്രി കെ ടി ജലീലിന്റെ വസതിയിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകർ അറസ്റ്റിൽ

സ്വലേ

Sep 16, 2020 Wed 03:37 PM

മന്ത്രി കെ ടി ജലീലിന്റെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ ഇന്ന്‌ പൊലീസ് അറസ്റ്റ്ചെയ്തു. പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിയുടെ വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്.


മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ഗേറ്റും മതിലും ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് അവരെ തടയുകയും  വനിതാ പോലീസ്‌ എത്തി  പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

  • HASH TAGS
  • #kerala
  • #government
  • #ktjaleel
  • #goldsmuggling
  • #Youthcongress