വൃദ്ധസദനത്തിലാക്കിയതിൽ മനംനൊന്ത് റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യചെയ്തു

സ്വലേ

Sep 16, 2020 Wed 05:36 PM

ചെന്നൈ:അഞ്ചു മക്കളുണ്ടായിട്ടും ആരും നോക്കാന്‍ തയാറാകാതെ വൃദ്ധസദനത്തിലാക്കിയ റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ ജീവനൊടുക്കി.


കൊടുങ്ങയ്യൂര്‍ സ്വദേശിയായ തണികാചലമാണ് (82) ചെന്നൈക്കടുത്ത് ഗുഡുവാഞ്ചേരിലെ  വൃദ്ധസദനത്തിൽ ആത്മഹത്യ ചെയ്തത്.


വൃദ്ധസദനത്തിലെത്തി മൂന്നാം ദിവസം പുറത്തു കാണാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.


മകനും നാലു പെൺമക്കളും തണികാച്ചലിനെ കൂടെ താമസിപ്പിക്കാൻ തയ്യാറായിരുന്നില്ല. പിതാവിന് പ്രത്യേക മുറിയും സൗകര്യങ്ങളും മകന്‍ വൃദ്ധസദനത്തിൽ ഒരുക്കിയിരുന്നു. അതിനായി കൂടുതൽ പണമടക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.എന്നാൽ മക്കള്‍  വൃദ്ധസദനത്തിലാക്കിയതിൽ മനോവിഷമത്തിലായിരുന്ന തണികാചലം ആരുമായും സംസാരിച്ചിരുന്നില്ല.

  • HASH TAGS
  • #chennai
  • #suicide
  • #oldagehome
  • #Care
  • #Oldman

LATEST NEWS