സർക്കാർ ജീവനക്കാരുടെ സാലറി കട്ട് ആറുമാസം കൂടി തുടരും

സ്വലേ

Sep 17, 2020 Thu 10:20 AM

തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും നേരത്തേയുള്ള അഞ്ചുമാസത്തെ ശമ്പളംപിടിത്തം അവസാനിച്ച സാഹചര്യത്തിൽ ആറുമാസം കൂടി സാലറി കട്ട് തുടരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ശമ്പളപിടിത്തം. യോഗത്തിനുശേഷം ധനകാര്യ മന്ത്രി തോമസ് ഐസക് സംഘടനാ പ്രതിനിധികളുടെ യോഗം ഓൺലൈനിൽ വിളിച്ച് ഈ തീരുമാനം അറിയിച്ചു.


തടഞ്ഞുവെച്ച ശമ്പളം ഉടൻ പണമായി തിരിച്ചുനൽകിയാൽ 2500 കോടി രൂപയുടെ അധികബാധ്യത സര്‍കാരിന് വരുമെന്നതിനാൽ ഏപ്രിൽ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ ജീവനക്കാരുടെ ശമ്പളം അടുത്ത ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കും, അതുവരെ ഒമ്പത് ശതമാനം പലിശ നൽകുമെന്നും അറിയിച്ചു. ജൂൺ ഒന്നിനുശേഷം പി.എഫിൽ ലയിപ്പിക്കുന്ന തുക പിൻവലിക്കാം.
'കോവിഡ്-19 ഇൻകം സപ്പോർട്ട് സ്കീം' എന്നായിരിക്കും മാറ്റിവെക്കുന്ന ശമ്പളത്തിന്റെ പേര്. പി.എഫ്. ഇല്ലാതെ  പെൻഷൻ കൈപ്പറ്റുന്നവർക്കും