ബിജെപി രാജ്യസഭാ എംപി വിനയ് സഹസ്രബുദ്ധെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വ ലേ

Sep 18, 2020 Fri 10:19 AM

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും രാജ്യസഭ എം.പിയുമായ വിനയ് സഹസ്രബുദ്ധക്ക് കൊറോണ  പോസിറ്റീവ്. കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ സഹസ്രബുദ്ധക്ക് നെഗറ്റീവ് ആയിരുന്നു. ട്വീറ്റിലൂടെ എം.പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.


രാജ്യസഭാ സമ്മേളനത്തിന് ശേഷം ബുധനാഴ്ച പനിയും തലവേദനയുമുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.


 

  • HASH TAGS