അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

സ്വ ലേ

Jun 11, 2019 Tue 10:53 PM

അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് വടക്ക് ഭാഗത്തായാണ് വ്യോമസേന വിമാനത്തിന്റ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.അസമിലെ ജോഡട്ടിലെ വ്യോമതാവളത്തില്‍ നിന്നും അരുണാചലിലെ മെച്ചുക്കയിലേക്ക് പുറപ്പെട്ട എ എന്‍ 32 യാത്രവിമാനമാണ് ജൂണ്‍ 3ന് തകര്‍ന്നു വീണത്. വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏഴ് വ്യോമസേനാംഗങ്ങളും ആറ് യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ജൂണ്‍ 3 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിമാനത്തില്‍ നിന്നുള്ള സന്ദേശം നിലച്ചത്.


മോശം കാലാവസ്ഥയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം അരുണാചലിലെ വനമേഖലയില്‍ തകര്‍ന്നു വീണതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം.മലയാളിയായ ഫ്ലൈറ്റ് എന്‍ജിനയര്‍ അനൂപ് കുമാര്‍ ഉള്‍പ്പടെ വ്യോമസേനയുടെ ഏഴു ഓഫീസര്‍മാരും ആറ് സൈനികരുമാണ് വിമാനത്തിലുണ്ടായിരുന്നത്.മിഗ് 17,സി 130 ,സുഖോയ് 30 വിമാനങ്ങളും കരസേന ഹെലികോപ്റ്ററുകളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

  • HASH TAGS
  • #അരുണാചല്‍