സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത

സ്വലേ

Sep 21, 2020 Mon 11:05 AM

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. 


 

തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ പതിനൊന്ന് ജില്ലകളിൽ യല്ലോ അലേർട്ട് നൽകിയിട്ടുണ്ട്

  • HASH TAGS
  • #rain
  • #redalert