എ​യ​ര്‍ ഇ​ന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കിയത് പ​ക്ഷി ഇ​ടി​ച്ചെ​ന്ന സം​ശ​യ​ത്തിൽ

സ്വ ലേ

Jun 13, 2019 Thu 11:49 PM

കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി.നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വിമാനമാണ് പ​ക്ഷി ഇ​ടി​ച്ചെ​ന്ന സം​ശ​യ​ത്തെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. 20 മി​നി​റ്റ് പ​റ​ന്ന​തി​നു ശേ​ഷ​മാ​ണ് വി​മാ​നം നെ​ടു​ന്പാ​ശേ​രിയില്‍ തി​രി​ച്ച​റി​ക്ക​യ​ത്. യാ​ത്ര​ക്കാ​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

  • HASH TAGS
  • #എ​യ​ര്‍ ഇ​ന്ത്യ