പൂര്‍ണ്ണ ഗര്‍ഭിണി ചികിത്സതേടി അലഞ്ഞത് മണിക്കൂറോളം : യുവതി ജന്മം നൽകിയ ഇരട്ടക്കുട്ടികൾ മരിച്ചു

സ്വലേ

Sep 27, 2020 Sun 09:23 PM

മൂന്നോളം ആശുപത്രികളില്‍ ചികിത്സ നിഷേധിച്ച് മണിക്കൂറോളം ചികിത്സതേടി പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിക്ക് നഷ്ടമായത് ഇരട്ടക്കുട്ടികളെ. ഇന്നലെ പുലര്‍ച്ചെ നാലിന്‌ മഞ്ചേരി മെഡിക്കല്‍ കോളേജിൽ വേദനയോടെ എത്തിയ യുവതിക്ക് ചികിത്സ ലഭിക്കുന്നത് വൈകീട്ട് ആറിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. 

കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ ഇരുപതുകാരിക്കാണ് ഈ ദുരനുഭവം.


മുന്‍പ് കോവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും 15ന് ആന്റിജൻ പരിശോധനയില്‍ നെഗറ്റീവ് ആയി. എന്നാൽ ആന്റിജൻ പരിശോധനാ ഫലം പോരെന്നും പിസിആര്‍ ടെസ്റ്റ് വേണമെന്നും ആശുപത്രിയില്‍ നിന്ന് പറഞ്ഞു. 
മഞ്ചേരി മെഡിക്കല്‍ കോളേജിൽ കോവിഡ് പോസിറ്റീവ് ആയ ഗര്‍ഭിണിക്ക് മാത്രമാണ് ചികിത്സ എന്നു പറഞ്ഞ്‌ മടക്കി. പിന്നീട് കോഴിക്കോട് ഓമശ്ശേരിയിലെക്ക് വിളിച്ചപ്പോള്‍ വരാൻ പറഞ്ഞെങ്കിലും പാതി വഴി എത്തിയപ്പോള്‍ പിസിആര്‍ ഫലം വേണമെന്ന് വിളിച്ചുപറഞ്ഞു.

ടെസ്റ്റ് നടത്തിയും മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളേജിൽ കാണിച്ചെങ്കിലും ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ എത്തി ചികിത്സ ലഭി