ടിക് ടോക് വീഡിയോ ചിത്രീകരണത്തിനിടെ വെടിയേറ്റ് കൗമാരക്കാരന്‍ മരിച്ചു

സ്വ ലേ

Jun 14, 2019 Fri 06:23 PM

മുംബൈ:  ടിക് ടോക്കില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് കൗമാരക്കാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശി പ്രതീക് വഡേക്കര്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്. പൊലിസെത്തി പ്രതീകിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.ക്ഷേത്ര നഗരിയായ ഷിര്‍ദിയിലാണ് സംഭവം.സംഭവത്തില്‍ പ്രതീകിന്റെ ബന്ധുക്കളായ സണ്ണി പവാര്‍ (20), നിതിന്‍ വഡേക്കര്‍ (27) എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.

  • HASH TAGS
  • #ടിക് ടോക്