സ്വര്‍ണ്ണവില വര്‍ധന, പവന് 37,360 രൂപയായി

സ്വലേ

Sep 30, 2020 Wed 02:46 PM

തുടർച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 37,360 രൂപയായി. ഗ്രാമിന് 4670 രൂപയാണ് ഇപ്പോഴത്തെ വില.


മാറ്റമില്ലാതെ മൂന്ന്‌ ദിവസം 36,800 രൂപയായിരുന്നു സ്വര്‍ണ്ണവില. ചൊവ്വാഴ്ചയാണ് 400 രൂപകൂടി 37,200 രൂപയായത്. ആഗോള വിപണിയില്‍ വന്ന മാറ്റമാണ് ആഭ്യന്തര വിപണിയില്‍ വില കൂടാൻ കാരണമായത്.

  • HASH TAGS