മഹാത്മാഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തി റഷ്യയിലെ ഇന്ത്യൻ അംബാസഡര്‍

സ്വലേ

Oct 02, 2020 Fri 08:06 PM

മോസ്കോ: ഗാന്ധിയുടെ 150-ാം  ജന്മവാര്‍ഷികത്തിൻ്റെ സമാപന പരിപാടിയുടെ ഭാഗമായി റഷ്യയിലെ ഇന്ത്യൻ അംബാസഡര്‍ വെങ്കിടേഷ് വര്‍മ്മ എംബസിയിലും, ലോമോനോസോവ്സ്കി പ്രോസ്പെക്ടിലും മഹാത്മാഗാന്ധിക്ക് പുഷ്പാര്‍ച്ചന നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വീഡിയോ പ്രദര്‍ശിപ്പിച്ചതിന് ശേഷം "മഹാത്മാഗാന്ധിയും ആധുനിക ലോകവും" എന്ന പുസ്തകം പ്രകാശനം ചെയ്തു.


ഇന്ത്യൻ എംബസ്സി ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. ഗാന്ധിജി ഇന്ത്യക്കാരനായിരുന്നു, പക്ഷേ അദ്ദേഹം ഇന്ത്യയിൽ മാത്രമായിരുന്നില്ലെന്നും എംബസി കൂട്ടിച്ചേർത്തു.

  • HASH TAGS
  • #Russia
  • #Indian embassy
  • #Ambassador