ആരോഗ്യം മോശമായി; മറഡോണ പരിശീലക സ്ഥാനം രാജിവച്ചു

സ്വ ലേ

Jun 14, 2019 Fri 07:21 PM

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് മെക്സിക്കന്‍ ക്ലബ്ബ് ഡോറാഡോസിന്റെ പരിശീലക സ്ഥാനം രാജി വച്ച് ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ. 58 വയസുകാരനായ മറഡോണയെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിന് ശേഷം ഊന്ന് വടിയുടെ സഹായത്തിലാണ് മറഡോണ നടക്കുന്നത്.


2018 സെപ്റ്റംബറില്‍ ടീമിന്റെ ചുമതലയേറ്റ മറഡോണ അവരെ രണ്ട് തവണ പ്രമോഷന്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നു. ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് മറഡോണ മെക്‌സിക്കോയില്‍ പരിശീലകനായി സേവനം അനുഷ്ഠിച്ചത്.


  • HASH TAGS
  • #sports
  • #MARADONA