കുന്നംകുളത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി

സ്വലേ

Oct 05, 2020 Mon 08:20 AM

കുന്നംകുളം: തൃശ്ശൂര്‍  കുന്നംകുളത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി.  സി പി എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പുതുശ്ശേരി പേരാലില്‍ സനൂപ് ആണ് മരിച്ചത്.  



രാത്രി 11.30 ഓടെ ചിറ്റിലക്കാട് ആയിരുന്നു സംഭവം. മിതുന്‍ എന്ന സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ട് ചെന്നാക്കുന്നതിനായാണ് ഇവര്‍ സംഭവ സ്ഥലത്തേക്ക് പോയത്. ഇവിടെയുണ്ടായിരുന്ന ഒരു സംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയും, ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. സുഹൃത്തുക്കളായ അഞ്ഞൂര്‍ സി ഐ ടി യു തൊഴിലാളി ജിതിന്‍. പുതുശ്ശേരി സ്വദേശിയായ സി പി എം പ്രവര്‍ത്തകന്‍ വിപിന്‍ എന്നിവര്‍ക്ക് വെട്ടെറ്റിട്ടുണ്ട്. 

  • HASH TAGS
  • #thrissur
  • #cpim

LATEST NEWS