ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

സ്വ ലേ

Jun 14, 2019 Fri 07:45 PM

ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. റഷ്യന്‍ മാധ്യമമായ സ്പുട്നിക് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ഖാന്‍ നിലപാട് വ്യക്തമാക്കിയത്. ആയുധത്തിലൂടെ പ്രശ്നപരിഹാര ശ്രമം പാടില്ലെന്നും അത്  ബുദ്ധിശൂന്യതയാണന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു . എന്നാല്‍ തീവ്രവാദത്തിന്  വളരാനുള്ള സാഹചര്യമാണ് പാക്കിസ്ഥാനിലുള്ളതെന്ന് കാണാതിരിക്കരുതെന്ന്  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടികാട്ടിയിരുന്നു .


എസ്.സി.ഒ ലോകരാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാനിലേയ്ക്ക് പോകുന്നതിന് മുൻമ്പാണ്  പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ റഷ്യല്‍ മാധ്യമമായ സ്പുട്നിക്കിന് അഭിമുഖം നല്‍കിയത്. ഇന്ത്യയുമായി സമാധാനചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു . മൂന്ന് യുദ്ധങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കും വലിയ നഷ്ടമാണ്  ഉണ്ടാക്കിയത് .എന്നാൽ കാശ്മീര്‍ തര്‍ക്കം  ഇരുരാജ്യങ്ങളും നല്ല രീതിയിൽ ഇടപെട്ടാൽ   രമ്യമായി പരിഹരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

  • HASH TAGS
  • #ഇമ്രാന്‍ഖാന്‍