ജമ്മുവിലെ പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി

സ്വ ലേ

Jun 14, 2019 Fri 08:14 PM

ശ്രീനഗര്‍: ജമ്മുവിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അവന്തിപോരയ്ക്കു സമീപം ബ്രോബന്ദിനയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.


പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ സുരക്ഷാസേനയ്ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു.


  • HASH TAGS
  • #പുല്‍വാമ