രാജ്യത്തെ വാഹനവിപണിയില്‍ വന്‍ ഇടിവ്

സ്വ ലേ

Jun 15, 2019 Sat 12:18 AM

രാജ്യത്തെ വാഹന വിപണി കടുത്ത മാന്ദ്യത്തിൽ. കോടിക്കണക്കിനു രൂപയുടെ വാഹനങ്ങളാണ് വില്‍ക്കാനാവാതെ കെട്ടിക്കിടക്കുന്നത്. അതിനാൽ  ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നല്‍കി വാഹന വില്‍പ്പന വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് . ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമാകും. ഇതിന്റെ ഭാഗമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ വിവിധ മോഡല്‍ കാറുകള്‍ക്ക് ജൂണ്‍ മാസത്തില്‍ രണ്ട് ലക്ഷം രൂപ വരെയാണ് ഡിസ്‍കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എക്സ്ചേഞ്ച് ഓഫറുകളും ബോണസുകളുമൊക്കെ ഉള്‍പ്പെടെയാകും കാറുകള്‍ക്കു ഹ്യുണ്ടായി വിലക്കിഴിവു നല്‍കുക. ഹ്യുണ്ടായി എലാന്‍ട്ര, സാന്‍ട്രോ, ഗ്രാന്‍ഡ് i10, എലൈറ്റ് i20, i20 ആക്ടിവ്, എക്‌സെന്റ്, ട്യുസോണ്‍, വെര്‍ണ,എന്നി മോഡലുകളാണ് ഹ്യൂണ്ടായ് ഇന്ത്യന്‍ നിരത്തിലെത്തിച്ചിട്ടുള്ളത്.

  • HASH TAGS
  • #business