മുന്‍ സിബിഐ ഡയറക്ടറും ഹിമാചൽ പ്രദേശ് ഡിജിപിയും ഗവർണറുമായിരുന്ന അശ്വനി കുമാര്‍ ആത്മഹത്യചെയ്തു

സ്വലേ

Oct 08, 2020 Thu 08:53 AM

ഷിംല:മുന്‍ സിബിഐ ഡയറക്ടറും ഹിമാചൽ പ്രദേശ് ഡിജിപിയും ഗവർണറുമായിരുന്ന അശ്വനി കുമാറിനെ (69) ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ഷിംലയിലെ തൻ്റെ വസതിയിൽ തുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുറച്ച്കാലങ്ങളായി അശ്വനി കുമാർ വിഷാദരോഗ ബാധിതനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 


ഐജിഎംസിയിലെ ഡോക്ടർമാരും പോലീസും സംഭവ സ്ഥലത്തെത്തി. മരണം സ്ഥിരീകരിച്ച ഷിംല എസ്പി അദ്ദേഹം പോലീസുകാർക്കൊരു മാതൃകയായിരുന്നുവെന്നും ഈ വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും പ്രതികരിച്ചു. 


അശ്വനി കുമാർ 2008-2010 കാലത്ത് സിബിഐയുടെ ഡയറക്ടറായിരുന്നു. ഈ സമയത്താണ് അമിത് ഷായെ ഗുജറാത്തിലെ സൊറാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസിൽ  അറസ്റ്റ് ചെയ്തത്. ആരുഷി തൽവാർ കൊലപാതക കേസും അദ്ദേഹത്തിന്റെ കാലത്താണ് തെളിയിക്കപ്പെട്ടത്. ഹിമാഞ്ചൽ പ്രദേശിലെ ഡജിപിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  • HASH TAGS
  • #DGP
  • #Cbi
  • #governer
  • #Aswanikumar