പൊലീസുകാര്‍ക്ക് ജോലി സമ്മര്‍ദ്ദമുണ്ട് : രമേശ് ചെന്നിത്തല

സ്വ ലേ

Jun 15, 2019 Sat 06:55 PM

തിരുവനന്തപുരം: ജോലി ഭാരവും അശാസ്ത്രീയ പരിഷ്‌കരണങ്ങളും കാരണം പൊലീസുകാര്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണെന്നും സേനയുടെ അച്ചടക്കം നഷ്ടപ്പെട്ടുവെന്നും രമേശ് ചെന്നിത്തല. കേരള പോലീസില്‍ അച്ചടക്ക രാഹിത്യമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ദ്ധിച്ചിട്ടുണ്ടെന്നും സേനയില്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ സമ്മര്‍ദ്ദമെന്നും  പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.


സര്‍കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എച്ച്‌ എസ് ഒമാരായി, എഡിജിപി ഇല്ല പകരം ചുമതല ഐജിമാര്‍ക്കാണ്. ഈ പരിഷ്കാരങ്ങളില്‍ പരാതിയുമായി ഒരുപാട് പേര്‍ രംഗത്തെത്തുന്നുണ്ട്. പൊലീസിനെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ ആളില്ല. മുഖ്യമന്ത്രിക്ക് പൊലീസ് സേനയില്‍ നിയന്ത്രണമില്ല. പൊലീസ് സേനയില്‍ അച്ചടക്കമില്ലെന്നും നിലവിലെ അവസ്ഥ ആശാങ്കാ ജനകമാണെന്നും ചെന്നിത്തല പറഞ്ഞു.


സേനയില്‍ ജോലി ഭാരം വര്‍ധിച്ചിരിക്കുകയാണ്. ജനസംഖ്യയുടെ അനുപാതത്തിനനുസരിച്ച്‌ അംഗങ്ങള്‍ പോലുമില്ല. 24 മണിക്കൂറും ജോലി ചെയ്യേണ്ടിവരുന്നു.  പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും  രമേശ് ചെന്നിത്തല ആരോപിച്ചു. 

  • HASH TAGS
  • #രമേശ് ചെന്നിത്തല