സംസ്ഥാനത്ത് കടലാക്രമണം ശക്തമാകുന്നു;മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സ്വ ലേ

Jun 15, 2019 Sat 07:09 PM

തിരുവനന്തപുരം : സംസ്ഥാനത്ത് കടലാക്രമണം ശക്തമാകുന്നു . മല്‍സ്യത്തൊഴിലാളികളോട് ഇന്ന്  കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കി.ഇന്ന് രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 


വേലിയേറ്റ സമയമായ രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകുന്നേരം ഏഴ് മുതല്‍ എട്ട് വരെയും ജലനിരപ്പ് ഉയരും. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്ന്   കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം  നൽകിയിട്ടുണ്ട്.

  • HASH TAGS
  • #കടലാക്രമണം